കേരളത്തിൽ ബിജെപിയെ തടയാൻ എല്‍ഡിഎഫിന്റെ സഹായം വേണ്ട

ദില്ലി: കേരളത്തിൽ ബിജെപിയെ തടയാൻ സിപിഎമ്മിന്റെയോ എൽഡിഎഫിന്റേയോ സഹായം ആവശ്യമില്ല എന്ന്‌ രമേശ്‌ ചെന്നിത്തല. ഒരു തരത്തിലുള്ള കൂട്ടുകെട്ടും സംസ്ഥാനത്തു ഉദ്ദേശിക്കുന്നില്ല. കേരളത്തിൽ ബിജെപി വളരാതിരിക്കാനുള്ള ശക്തമായ പ്രവർത്തനം കോൺഗ്രസ്സ് നടത്തുന്നുണ്ടെന്നും രമേശ് ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു. ദേശീയതലത്തില്‍ ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കുന്നത് ആലോചിക്കാമെന്നും ചെന്നിത്തല പറഞ്ഞു.