തിരുവനന്തപുരം അമ്പൂരിയിൽ സംഘര്‍ഷം

തിരുവനന്തപുരം: വെള്ളറട അമ്പൂരിയിൽ കോൺഗ്രസ് പ്രകടനത്തിനു നേരെ സിപിഎം-ഡിവൈഎഫ് പ്രവർത്തകരുടെ അക്രമണം. മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. സതീഷ്, ഷിബു, അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രകടനത്തെ സിപിഎം, ഡിവൈഎഫ് പ്രവർത്തകര്‍ ആക്രമിക്കുകയായിരുന്നു.