കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ കെഎസ്‍യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകനെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പരിക്കേറ്റ സനു ഗീവര്‍ഗീനിസെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആക്രമിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് സനു പ്രതികരിച്ചു.