പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി അവകാശവാദം ഉന്നയിച്ച് സഖ്യ സാധ്യത ഇല്ലാതാക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ദില്ലിയിൽ ചേരും. അതേ സമയം ശിവസേനയുമായി സഖ്യമുണ്ടാക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ഉന്നതനേതൃത്വത്തിന്‍റെ തീരുമാനമെന്നാണ് സൂചന.

പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി അവകാശവാദം ഉന്നയിച്ച് സഖ്യ സാധ്യത ഇല്ലാതാക്കില്ല. വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പറാക്കണം എന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ വയ്ക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യും. റഫാൽ ഇടപാട് ഉയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ശക്തമാക്കുന്നതിനുള്ള തന്ത്രങ്ങളും ആലോചിക്കും. അസം പൗരത്വ റജിസ്റ്റർ വിഷയവും ചർച്ചയാകും.