കോണ്‍ഗ്രസ്- യൂത്ത്കോണ്‍ഗ്രസ് സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര വെള്ളറട യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ചിനിടെ കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് സംഘര്‍ഷം. പരിക്കേറ്റ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളറട യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ശ്യാമിനെ സംസ്ഥാനത്തു നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.