ദില്ലി: കഴിഞ്ഞ മാസം 26 ന് ശസ്ത്രക്രിയയ്ക്ക് വിധേരായ സയാമീസ് ഇരട്ടകളില്‍ ഒരു കുട്ടിയായ ജഗയെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി. നില മെച്ചപ്പെട്ട ജഗയെ ഇന്നലെയാണ് വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയത്. കുട്ടിയുടെ വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്.
48 ണിക്കൂർ നിരീക്ഷണത്തിന് ശേഷം കുട്ടിയെ വാർഡിലേക്ക് മാറ്റും. ജഗയെ അമ്മയെ കാണിച്ചതായും കുട്ടി ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ രണ്ടാമത്തെ കുട്ടിയായ കാലിയയുടെ നില ഗുരുതരമായി തുടരുകയാണ്. കാലിയയ്ക്ക് ബോധം തിരിച്ച് കിട്ടിയിട്ടില്ല. എട്ട് മുതല്‍ 10 ദിവസം വരെ കാലിയ ഐസിയുവീല്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കുട്ടികളുടെ ആരോഗ്യസ്ഥിതി വിദഗ്ധ സംഘം പരിശോധിച്ചുവരികയാണ്. ശസ്ത്രക്രിയയുടെ പൂര്‍ണഫലം അറിയണമെങ്കില്‍ 18 ദിവസമെങ്കിലും കഴിയണമെന്നും ഇവര്‍ പറഞ്ഞു. ഒഡിഷ ആരോഗ്യമന്ത്രി പ്രതാപ് ജന കുട്ടികളയും അച്ഛനമ്മമാരെയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാരുമായി അദ്ദേഹം ചര്‍ച്ച നടത്തി. 30 ഡോക്ടര്‍മാരടങ്ങുന്ന സംഘം 16 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് തലകള്‍ ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്ന ജഗയെയും കാലിയയെും വേര്‍പെടുത്തിയത്.
