ജമ്മു കശ്‍മിരിലെ അനന്ത്നാഗില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. സോപോറില്‍ രാവിലെ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് സംഭവം. ജമ്മു കശ്‍മിരില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കാനിരിക്കുന്ന യോഗസ്ഥലത്തിന് ഒരു കിലോമീറ്റര്‍ അടുത്താണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചതായും ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായും സൈന്യം അറിയിച്ചു.