ഭരണഘടനയിൽ തൊട്ടു സത്യം ചെയ്‌ത സർക്കാരിന് സുപ്രീംകോടതിയുടെ വിധി നടപ്പാക്കേണ്ടി വരുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ക്ഷേത്ര ആചാരവും വിശ്വാസവും സർക്കാർ സംരക്ഷിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ . 'ഭരണഘടനയാണ് ഏറ്റവും മുകളിൽ' എന്ന് കടകംപള്ളി വിശദമാക്കി. ഭരണഘടനയിൽ തൊട്ടു സത്യം ചെയ്‌ത സർക്കാരിന് സുപ്രീംകോടതിയുടെ വിധി നടപ്പാക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷേത്രങ്ങളില്‍ ആരാധനക്ക് എത്തുന്ന ഭക്തലക്ഷങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുക സര്‍ക്കാരിന്‍റെ പ്രധാന പരിഗണനയാണ്. മകരവിളക്ക് സുഗമമായി നടക്കുമെന്നും മന്ത്രി പറഞ്ഞു.