ദില്ലി: മതേതരവാദികള്‍ നട്ടെല്ലില്ലാത്തവരാണെന്നും സ്വന്തം രക്തബന്ധത്തില്‍ വിശ്വാസമില്ലാത്തവരാണെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. ഭരണഘടനയില്‍ പറയുന്നത് അംബേദ്കറുടെ ചിന്തകളാണ്. ഭരണഘടനയെ ഞാനും ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇനിയും മാറ്റങ്ങള്‍ വരുത്തും. അതിന് ഞങ്ങള്‍ ഇവിടെയുണ്ടെന്നും ഹെഗ്ഡെ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

കര്‍ണാടകയിലെ ബ്രാഹ്മിണ്‍ പരിശത്തിന്‍റെ പരിപാടിയില്‍ സംസാരിക്കുകായയിരുന്ന അദ്ദേഹം. ഹിന്ദുവാണെന്നോ മുസ്ലിമാണെന്നോ ക്രിസ്ത്യാനിയാണെന്നോ പറയുന്നവരെ എനിക്കിഷ്ടമാണ്. പക്ഷെ മതനിരപേക്ഷത പറയുന്നവരും പുരോഗമനവാദികളെന്ന് നടിക്കുന്നവരും കപടമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹെഗ്ഡേയുടെ പ്രസ്താവനയെ പരിഹസിച്ചും വിമര്‍ശിച്ചും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. കേന്ദ്രമന്ത്രിക്ക് ഭരണഘടനയോട് ബഹുമാനമില്ലെന്നും. മതേതര സങ്കല്‍പങ്ങള്‍ക്കെതിരായ ആക്രമണമാണ് പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു.