ദില്ലി: അടുത്ത വര്‍ഷം അയോദ്ധയില്‍ രാമക്ഷേത്രം പണിയുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് സുരേന്ദ്ര ജെയ്ന്‍. രാമ ജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഇന്ത്യ കാവിയുഗത്തിലേക്ക് പ്രവേശിച്ചതായും സുരേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി. രാമ ജന്മഭൂമി പ്രസ്ഥാനത്തിന്‍റെ വിവിധ ഘട്ടങ്ങളിലായി 16 കോടി ആളുകളാണ് പങ്കാളികളായത്.
ഇത് ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനങ്ങളിലൊന്നായി മാറിയെന്നും വി.എച്ച്.പി ജോയിന്‍റ് സെക്രട്ടറിയായ ജെയ്ന്‍ പറഞ്ഞു. ഹൈന്ദവ നവോത്ഥാനവും ഹിന്ദുക്കളുടെ ആത്മാഭിമാനവും രാജ്യത്തിന്‍റെ യശസും ഇതിലൂടെ വര്‍ധിച്ചു. 2018 ഓടെ അയോദ്ധയില്‍ രാമക്ഷേത്രത്തിന്‍റെ പണി ആരംഭിക്കുമെന്നും ജെയ്ന്‍ വ്യക്തമാക്കി.
