സുപ്രീം കോടതിയും അനുവദിക്കും; രാമക്ഷേത്ര നിര്‍മ്മാണം ഉറപ്പെന്ന് ആര്‍എസ്എസ്

First Published 11, Mar 2018, 7:15 PM IST
Construction of Ram temple is certain says RSS
Highlights

ക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായ വിധി തന്നെ സുപ്രീം കോടതിയില്‍ നിന്നുണ്ടാകുമെന്നും സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു


നാഗ്‍പൂര്‍: അയോദ്ധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്ന സ്ഥാനത്ത് തന്നെ ഉടന്‍ പുനര്‍നിര്‍മ്മിക്കുമെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. രാമക്ഷേത്രത്തിന്റെ സ്ഥാനത്ത് മറ്റൊന്നും നിര്‍മ്മിക്കാനാവില്ലെന്നും ക്ഷേത്ര നിര്‍മ്മാണം ഉറപ്പുള്ള കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കാര്യങ്ങള്‍ക്കും അതിന്റേതായ രീതിയുണ്ട്. ഇപ്പോള്‍ സുപ്രീം കോടതി വിധിക്കായാണ് എല്ലാവരും കാത്തിരിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായ വിധി തന്നെ സുപ്രീം കോടതിയില്‍ നിന്നുണ്ടാകുമെന്നും സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കറിന്റെ ഇടപെടലുകളും അദ്ദേഹം സ്വാഗതം ചെയ്തു. 

loader