ചാമപ്പറമ്പ് റിലീഫ് കമ്മിറ്റിയുടെ പ്രവർത്തകർ വിമാനതാവളത്തിൽനിന്ന് യാത്രക്കാരെ സുരക്ഷിതയിടങ്ങളില്‍ എത്തിക്കാനുള്ള സംവിധാനംഒരുക്കുമെന്ന് അറിയിച്ചു

കോഴിക്കോട്: കേരളം മഴയിലും വെള്ളക്കെട്ടിലും ദുരിതത്തിലായതോടെ കരിപ്പൂരില്‍ വിമാനമിറങ്ങുന്നവര്‍ നാട്ടിലേക്ക് എത്താനാകാതെ പ്രയാസത്തിലായ അവസ്ഥ വന്നിട്ടുണ്ട്. ഇവര്‍ക്ക് വിമാനത്താവളത്തിന് സമീപത്തുള്ള ഹജ്ജ് ഹൗസില്‍ താത്കാലിക വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ ഭാഗത്ത് നടപടിയുണ്ടാകണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിമാനതാവളത്തിന് ആറു കിലോമീറ്റര്‍ അടുത്തുള്ള ചാമപ്പറമ്പിൽ റിലീഫ് കമ്മിറ്റി ആളുകള്‍ക്ക് താമസത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിമാനതാവളത്തിൽ കുടുങ്ങിയവർക്ക് 9645957576, 9961078470, 9961690212, 9847414658 നമ്പറുകളിൽ ബന്ധപ്പെടാം. ചാമപ്പറമ്പ് റിലീഫ് കമ്മിറ്റിയുടെ പ്രവർത്തകർ വിമാനതാവളത്തിൽനിന്ന് യാത്രക്കാരെ സുരക്ഷിതയിടങ്ങളില്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് അറിയിച്ചു.