തൃശൂര്‍: ആമ്പല്ലൂരില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരുടെ ഇടയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞു കയറി. 20 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. ഇന്ന് രാവിലെ 7.45 നായിരുന്നു അപകടം. വിദ്യാര്‍ഥിനികള്‍ക്കാണ് കൂടുതലും പരിക്കേറ്റത്. നിയന്ത്രണം വിട്ട കണ്ടൈനര്‍ ലോറി ദേശീയ പാതയിക്ക് സമീപം ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.