കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മുംബൈ, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് നാല്‍പ്പത് കണ്ടയ്നറുകളാണ് ബേപ്പൂരിലെത്തിയത്.

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്ത് കണ്ടയ്നര്‍ നീക്കം തുടങ്ങി. തുറമുഖത്ത് കണ്ടയ്നര്‍ എത്തിച്ച് മലബാറിലെ വിവിധ പ്രദേശങ്ങളിലേക്ക് കൊണ്ടു പോകാനുള്ള സൗകര്യമാണ് ബേപ്പൂരില്‍ ഒരുക്കിയിരിക്കുന്നത്. 

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മുംബൈ, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് നാല്‍പ്പത് കണ്ടയ്നറുകളാണ് ബേപ്പൂരിലെത്തിയത്. മാസം 600 കണ്ടെയ്നറുകള്‍ കപ്പല്‍ മാര്‍ഗ്ഗം തുറമുഖത്ത് എത്തിച്ച് മലബാറിലെ വിവിധ ജില്ലകളിലേക്ക് കൊണ്ടു പോകാനുള്ള സൗകര്യമുണ്ട്.രണ്ട് കപ്പലുകളാണ് ഇവിടെ കണ്ടയ്നര്‍ ഇറക്കാന്‍ എത്തുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം കണ്ടെയ്നറുകളുമായി കപ്പലുകള്‍ എത്തും. ചരക്കുകടത്ത് മൂലമുള്ള ​ഗതാ​ഗതകുരുക്കിനും ഇതിലൂടെ പരിഹാരമാക്കുമെന്നാണ് പ്രതീക്ഷ. 

22കോടി രൂപ ചെലവിട്ട് കണ്ടയ്നര്‍ ഹാന്‍റ്ലിങ്ങ് ക്രയിനുള്‍പ്പെടെയുള്ള സൗകര്യവും തുറമുഖത്ത്ഒരുക്കി. ചരക്ക് കപ്പലുകള്‍ കൂടുതല്‍ അടുപ്പിക്കാന്‍ തുറമുഖത്തിന്‍റെ ആഴം കൂട്ടാനുള്ളപദ്ധതിയും തയ്യാറായിട്ടുണ്ട്.ബേപ്പൂര്‍ തുറമുഖത്തിന്‍റെ വികസനം മലബാറിലെ വാണിജ്യ മേഖലയുടെ വളര്‍ച്ചക്ക്ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ.