ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കും
കൊച്ചി: അഡ്വ. ബി.എ. ആളൂരിനെതിരെ കോടതി അലക്ഷ്യത്തിന് നടപടി തുടങ്ങി. ജിഷാ കേസ് വിധി ദിവസം നടത്തിയ കോടതി അലക്ഷ്യ പരാമർശത്തിനെതിരെ അഡ്വ. ഷഫീക് നൽകിയ പരാതിയിലാണ് നടപടി. പരാതി പരിഗണിച്ച കോടതി നടപടിയെടുക്കണമെന്ന് ഹൈ കോടതിക്ക് ശുപാർശ ചെയ്യുകയായിരുന്നു . ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കും. തുടർ നടപടിക്ക് മുൻപ് അഡ്വ. ആളൂരിനു നോട്ടീസ് അയക്കും.
