പരാതിയുള്ളവര്‍ക്ക് കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കാം

മലപ്പുറം: കെ ഇ ഇസ്മായിലിന് എതിരായ കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സിപി െഎ സംസ്ഥാന സമ്മേളനം അംഗീകരിച്ചു. 
കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ പരാതിയുള്ളവര്‍ക്ക് കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കാമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് ചോര്‍ന്നത് പ്രവര്‍ത്തന റിപ്പോര്‍ട്ടിന് നാണക്കേട് ഉണ്ടാക്കിയെന്ന് വിവിധ ജില്ലകളിലുള്ള പ്രതിനിധികള്‍ പറഞ്ഞു. പ്രതിനിധികള്‍ക്ക് കൊടുത്ത ശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് പോയതെന്ന് കാനം പറഞ്ഞു.

ചര്‍ച്ചയില്‍ പങ്കെടുത്ത 24 ല്‍ 21 പേരും കെ.ഇ ഇസ്മായിലിന്‍റെ പരാതിക്ക് പിന്തുണ നല്‍കി. സമ്മേളനം ഉയര്‍ത്തിക്കൊണ്ടുവന്ന നല്ല റിപ്പോര്‍ട്ടുകള്‍ അപ്രസക്തമായിയെന്നും പ്രതിനിധികള്‍ പറഞ്ഞു.