ബൈപാസ് ഉദ്ഘാടന ചടങ്ങിൽ നിന്നും സ്ഥലം എംഎൽഎയെയും മേയറെയും ഒഴിവാക്കി ബിജെപി നേതാക്കളെ ഉൾപ്പെടുത്തിയത് വിവാദമായി.  


കൊല്ലം: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും. കൊല്ലത്ത് ബിജെപിയുടെ പൊതുസമ്മേളനത്തിലും പങ്കെടുക്കുന്നുണ്ട്. ബൈപാസ് ഉദ്ഘാടന ചടങ്ങിൽ നിന്നും സ്ഥലം എംഎൽഎയെയും മേയറെയും ഒഴിവാക്കി ബിജെപി നേതാക്കളെ ഉൾപ്പെടുത്തിയത് വിവാദമായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ജന പ്രതിനിധികളെ ഒഴിവാക്കിയ നടപടി കൊല്ലത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എം. നൗഷാദ് എംഎൽഎ പറഞ്ഞു. ജനാധിപത്യമൂല്യങ്ങളും പ്രോട്ടോകോളും കേന്ദ്ര സര്‍ക്കാറും ബിജെപിയും ലംഘിച്ചെന്നും എംഎൽഎ പറഞ്ഞു