Asianet News MalayalamAsianet News Malayalam

വി.ഡി സതീശന് റെക്കോ‍ര്‍ഡ് നഷ്‌ടമായി; കോണ്‍ഗ്രസില്‍ അടിയന്തര പ്രമേയ വിവാദം

controversy on denying vm sudheeran in the assembly
Author
First Published Sep 27, 2016, 1:50 AM IST

സ്വാശ്രയ പ്രമേയം സഭയില്‍ അവതരിപ്പിക്കാന്‍ ഒരാഴ്ച മുമ്പ് തന്നെ വി.ഡി സതീശനെ പാര്‍ട്ടി നിശ്ചയിച്ചിരുന്നു.എന്നാല്‍ സഭ ആരംഭിക്കുന്നതിന്റെ തലേദിവസം പ്രതിപക്ഷ നേതാവ്, വി.ഡി സതീശനെ വിളിച്ച് പ്രമേയം അവതരിപ്പിക്കുന്നത് വി.എസ് ശിവകുമാറായിരിക്കുമെന്ന് അറിയിക്കുകയായിരുന്നു. സബ്മിഷനും ശ്രദ്ധക്ഷണിക്കലുമടക്കമുള്ള നടപടികളില്‍ വി.ഡി സതീശന്‍ ഉള്ളതിനാല്‍ പ്രമേയം ശിവകുമാര്‍ അവതരിപ്പിക്കട്ടെ എന്നായിരുന്നു പ്രതിപക്ഷ നേതാവ് അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് വി.ഡി സതീശന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് വിട്ടു നിന്നത്.  ഒരു ദിവസം ഏറ്റവും കൂടുതല്‍ സഭാ നടപടികളില്‍ പങ്കെടുത്ത സാമാജികന്‍ എന്ന റെക്കോര്‍ഡ് ഇന്നലെ സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നെങ്കില്‍ വി.ഡി സതീശനെ തേടി എത്തിയേനെ. സബ്മിഷന്‍, ശ്രദ്ധ ക്ഷണിക്കല്‍, രണ്ട് ബില്ലുകളില്‍ നിയമപരമായ വിയോജിപ്പ് രേഖപ്പെടുത്തല്‍  എന്നിവയിലെല്ലാം കഴിഞ്ഞ ദിവസം സതീസന്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു. നേരത്തെ ഒരു ദിവസം അഞ്ച് സഭാ നടപടിയില്‍ പങ്കാളിയായ ടി.എം ജേക്കബിന്റെ പേരിലാണ് ഇപ്പോള്‍ ഈ റെക്കോ‍ര്‍‍ഡ്.

Follow Us:
Download App:
  • android
  • ios