മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​ന്‍ ഡേ​വി​ഡ് കോ​ള്‍​മാ​ന്‍ ഹെ​ഡ്‌​ലി​ക്ക് നേ​രെ സ​ഹ​ത​ട​വു​കാ​രു​ടെ ആ​ക്ര​മ​ണം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​ന്‍ ഡേ​വി​ഡ് കോ​ള്‍​മാ​ന്‍ ഹെ​ഡ്‌​ലി​ക്ക് നേ​രെ സ​ഹ​ത​ട​വു​കാ​രു​ടെ ആ​ക്ര​മ​ണം. ജൂ​ലൈ എ​ട്ടി​ന് ഷി​ക്കാ​ഗോ​യി​ലെ മെ​ട്രോ​പ്പൊ​ളിറ്റ​ൻ ക​റ​ക്‌​ഷ​ന​ൽ സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് ര​ണ്ടു ത​ട​വു​കാ​ർ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹെ​ഡ്‍​ലി ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. 

2008 ന​വം​ബ​ർ 26നു 166 ​പേ​രു​ടെ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ച മും​ബൈ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം 2009 ഒ​ക്ടോ​ബ​റി​ല്‍ ഷി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​ണ് ഹെ​ഡ്‌​ലി​യെ പി​ടി​കൂ​ടി​യ​ത്. യു​എ​സ് പൗ​ര​ത്വ​മു​ള്ള പാ​ക് ഭീ​ക​ര​നാ​ണു ഹെ​ഡ്‌​ലി. ഭീ​ക​രാ​ക്രമ​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​ല്‍​ക്വ​യ്ദ​യു​മാ​യും സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

2013ൽ ​യു​എ​സ് ഫെ​ഡ​റ​ൽ കോ​ട​തി 35 വ​ർ​ഷം ത​ട​വു ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. കു​റ്റ​ങ്ങ​ൾ ഹെ​ഡ്‌​ലി സ​മ്മ​തി​ച്ച​തി​നാ​ൽ ഇ​ന്ത്യ​ക്ക് കൈ​മാ​റി​ല്ലെ​ന്നും വ​ധ​ശി​ക്ഷ ന​ൽ​കി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.