ഒരു മാസത്തിനിടയിൽ പാചകവാതകത്തിന് രണ്ടാം തവണയാണ് വില കുറയ്ക്കുന്നത്. ഇതിന് മുമ്പ് ഡിസംബർ ഒന്നിന് പാചകവാതകത്തിന് വില കുറച്ചിരുന്നു.
ദില്ലി: രാജ്യത്ത് പാചകവാതകത്തിന് വില കുറച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 5.91 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 120.50 രൂപയുമാണ് കുറഞ്ഞത്. പുതിയ നിരക്ക് പ്രകാരം സബ്സിഡിയില്ലാത്ത സിലിണ്ടറിന് 689 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 494.99 രൂപയുമാണ് ദില്ലിയിലെ വില.
ഒരു മാസത്തിനിടയിൽ പാചകവാതകത്തിന് രണ്ടാം തവണയാണ് വില കുറയ്ക്കുന്നത്. ഇതിന് മുമ്പ് ഡിസംബർ ഒന്നിന് പാചകവാതകത്തിന് വില കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പാചകവാതകത്തിന്റെ വിലകുറഞ്ഞതും ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഉയർന്നതുമാണ് പാചകവാതകത്തിന്റെ വില കുറയാൻ കാരണമായത്.
