ഭോപ്പാല്‍: പരിപ്പ് കറി വീണ്ടും ചോദിച്ചതിന് ഒന്നാം ക്ലാസുകാരന്‍റെ നേര്‍ക്ക് ചൂട് പരിപ്പ് കറി സ്കൂളിലെ പാചകക്കാരി ഒഴിച്ചു. മധ്യപ്രദേശിലെ ദിന്‍ഡോരിയിലാണ് സംഭവം. മുഖത്തും കവിളിലും നെഞ്ചിലും പൊള്ളലേറ്റതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .

പ്രിന്‍സ് മെഹരാ എന്ന കുട്ടിയാണ് പാചകക്കാരിയുടെ ക്രൂരതയ്ക്ക് ഇരയായത്. ഉച്ചഭക്ഷണ സമയത്ത് പാചകക്കാരിയായ നേമ്‍ത് ബായിനോട് വീണ്ടും ദാല്‍ ചോദിക്കുകയായിരുന്നു പ്രിന്‍സ്. 

എന്നാല്‍ രോഷുകുലയായ ഇവര്‍ പരിപ്പ് കറി കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു എന്ന് പ്രിന്‍സിന്‍റെ മുത്തശ്ശി പറയുന്നു. ജനുവരി23 ന് നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.