ആര്‍ബിഐ വിലക്ക് ചോദ്യം ചെയ്‍ത് കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡം പാലിക്കുന്നില്ലെന്നും കള്ളനോട്ട് കണ്ടെത്താനുള്ള സംവിധാനം അവിടെ ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ നബാര്‍ഡ് റിപ്പോര്‍ട്ടില്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡം പാലിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.അക്കാര്യം സത്യവാങ്മൂലത്തിലൂടെ ജില്ലാ ബാങ്കുകള്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇന്ന് ജില്ലാ ബാങ്കുകള്‍ക്ക് വേണ്ടി കപില്‍ സിബല്‍ ഹാജരാകും.നോട്ട് അസാധുവാക്കിലിന് ശേഷം ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും ഇന്ന് കോടതിയില്‍ വരും.ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.‍