പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഭാര്യയെയും ഭാര്യാമാതാവിനെയും തല്ലിച്ചതയ്ക്കുന്നതിന്‍റെ വീഡിയോ പുറത്ത്. മംഗളൂരവിലാണ് സംഭവം. അവിഹിത ബന്ധം ചോദ്യം ചെയ്തതിനാണ് മംഗളൂരു എസ്ഐ ജിതേന്ദര്‍ ഇരുവരെയും ക്രൂരമായി ആക്രമിച്ചത്. ഭാര്യയെയും ഭാര്യാ മാതാവിനെയും ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് എസ്ഐയുടെ ക്രൂരത പുറംലോകമറിയുന്നത്.

മംഗളൂരു; പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഭാര്യയെയും ഭാര്യാമാതാവിനെയും തല്ലിച്ചതയ്ക്കുന്നതിന്‍റെ വീഡിയോ പുറത്ത്. മംഗളൂരവിലാണ് സംഭവം. അവിഹിത ബന്ധം ചോദ്യം ചെയ്തതിനാണ് മംഗളൂരു എസ്ഐ ജിതേന്ദര്‍ ഇരുവരെയും ക്രൂരമായി ആക്രമിച്ചത്. ഭാര്യയെയും ഭാര്യാ മാതാവിനെയും ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് എസ്ഐയുടെ ക്രൂരത പുറംലോകമറിയുന്നത്.

2015ലാണ് ഇരയായ പ്രവീണ്‍ എന്ന സ്ത്രീയും എസ്ഐ ജിതേന്ദറും വിവാഹിതരാകുന്നത്. ദമ്പതികള്‍ക്ക് എട്ട് മാസം പ്രായമായ ഒരു കുഞ്ഞുമുണ്ട്. കുട്ടിയുടെ ജനനത്തോടെ ഭാര്യയെ ജിതേന്ദര്‍ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് ജിതേന്ദറിന്‍റെ ഭാര്യ പറയുന്നു. 

അവിഹിതം കണ്ടെത്തിയത് ചോദ്യം ചെയതതാണ് ആക്രമണത്തിലേക്ക് എത്തിയത്. യുവതി വനിതാ കമ്മീഷനിലടക്കം പരാതി നല്‍കിയതിന് ശേഷമായിരുന്നു ആക്രമണം നടന്നത്. എസ്ഐക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. കേസില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.