നവി മുംബൈയിലെ ജൂഹിനഗറിലെ റെയിൽവേ സ്റ്റേഷനിൽ സെപ്തംബർ 29നാണ് സംഭവം നടന്നത്. തൊട്ടടുത്ത ഫ്ലാറ്റ് ഫോമിൽ പോകുന്നതിനായി ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു യുവതി. പെട്ടെന്നാണ് ട്രാക്കിലൂടെ ട്രെയിൻ വരുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ തിരിച്ച് കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
മുംബൈ: ട്രെയിന്‍ വരുന്നതിന് തൊട്ടു മുമ്പ് ട്രാക്കില്‍നിന്നും യുവതിയെ രക്ഷിച്ച് പൊലീസുകാരൻ. നവി മുംബൈയിലെ ജൂഹിനഗറിലെ റെയിൽവേ സ്റ്റേഷനിൽ സെപ്തംബർ 29നാണ് സംഭവം നടന്നത്. തൊട്ടടുത്ത ഫ്ലാറ്റ് ഫോമിൽ പോകുന്നതിനായി ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു യുവതി. പെട്ടെന്നാണ് ട്രാക്കിലൂടെ ട്രെയിൻ വരുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ തിരിച്ച് കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
അതിനിടയിൽ സ്റ്റേഷനിലെ ബെഞ്ചിൽ ഇരിക്കുന്ന പൊലീസുകാരൻ ഇത് കാണുകയും ട്രാക്കിൽനിന്നും യുവതിയെ മുകളിലേക്ക് വലിക്കുകയുമായിരുന്നു. യുവതിയെ വലിച്ചു കയറ്റിയതിന് തൊട്ടുപിന്നാലെ ട്രെയിന്‍ കടന്നു പോകുന്നതും റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

