Asianet News MalayalamAsianet News Malayalam

വനിതാ കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്തുവെന്ന് പരാതി; എസ്ഐക്കെതിരെ കേസെടുത്തു

വനിതാ കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നവി മുംബൈയിലെ ക്രൈംബ്രാഞ്ച് എസ്ഐക്കെതിരെ കേസെടുത്തു. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം എസ്ഐ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

Cop Spiked Juniors Drink Raped Her And Made Video Near Mumbai Official
Author
Mumbai, First Published Nov 18, 2018, 7:48 PM IST

മുംബൈ: വനിതാ കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നവി മുംബൈയിലെ ക്രൈംബ്രാഞ്ച് എസ്ഐക്കെതിരെ കേസെടുത്തു. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം എസ്ഐ അമിത് ഷെലാർ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് വനിതാ കോണ്‍സ്റ്റബിളിന്‍റെ പരാതി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സംഭവം നടന്നതെന്ന് ഇവർ പറയുന്നു.

2010 മുതൽ പരാതിക്കാരിയായ കോണ്‍സ്റ്റബിളും ആരോപണവിധേയനായ എസ്ഐയും ഒരേ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. തന്നെ ബലാത്സംഗം ചെയ്യുക മാത്രമല്ല, ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും 31കാരിയായ യുവതി പരാതിയില്‍ പറയുന്നു. പന്‍വേല്‍, കമോത്ത്, കര്‍ഗാര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ചതായും മർദ്ദിച്ചതായും ഇവർ പരാതിയിൽ ആരോപിക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഐ അമിത് ഷെലാറിനെതിരെ ബലാത്സംഗം, ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാൽ ഇയാളെ  ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios