വനിതാ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച തെലങ്കാനയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഗാഡ്വാളിലെ ജൊലഗമ്പ സ്റ്റേഷൻ എഎസ്ഐ ഹസ്സനെതിരെയാണ് സ്വഭാവദൂഷ്യത്തിന് നടപടിയെടുത്തത്. യൂണിഫോമിലുളള വനിതാ ഉദ്യോഗസ്ഥയെക്കൊണ്ട് എഎസ്ഐ പുറംതടവിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.