ബലാത്സംഗ പ്രതികളെ റോട്ടിലൂടെ പരസ്യമായി നടത്തിച്ച് ഭോപ്പാല്‍ പോലീസ്
ഭോപ്പാല്: ബലാത്സംഗ പ്രതികളെ റോട്ടിലൂടെ പരസ്യമായി നടത്തിച്ച് ഭോപ്പാല് പോലീസ്. ശനിയാഴ്ചയാണ് 21-കാരിയെ കൂട്ടബലാത്സംഗം ചെയ്തവരെ ഭോപ്പാല് പോലീസ് നഗരത്തിലൂടെ നടത്തിച്ചത്. ഇവരെ പരസ്യമായി സ്ത്രീകള് കൈകാര്യം ചെയ്യുകയും ചെയ്തു. ഭോപ്പാലിലെ എംപി നഗര് ഏരിയയിലാണ് സംഭവം.
ബലാത്സംഗത്തിന് ഇരയായ പെണ്കുട്ടിക്ക് ഒപ്പം മുന്പ് എംബിഎയ്ക്ക് പഠിച്ചിരുന്ന ശൈലേന്ദ്ര സിംഗ് ആണ് കേസിലെ മുഖ്യപ്രതി ഇയാളുടെ കൂട്ടുകാരാണ് ബാക്കി മൂന്നുപേര്. സംസ്ഥാനത്ത് ഉയര്ന്ന് വരുന്ന ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തില് ആശങ്ക രേഖപ്പെടുത്തി കഴിഞ്ഞ വാരം പോലീസിന് എന്ത് നടപടിയും എടുക്കാം എന്ന് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നിര്ദേശം നല്കിയിരുന്നു.
അതിന് പിന്നാലെയാണ് ഭോപ്പാല് പോലീസിന്റെ നടപടി.പ്രതികള്ക്കെതിരെ സെക്ഷന് 376, 376 ഡി,365, 342, 506 തുടങ്ങിയ വകുപ്പുകള് ചേര്ത്തയായി പോലീസ് പറഞ്ഞു.
