രാജാവിന്റെ വിശ്രമകേന്ദ്രം, ബിയർ പാർലർ, ഇനി കലയുടെ കൊട്ടാരം
തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായിരുന്ന തെക്കേ കൊട്ടാരം ഇനി പ്രൗഢ ഗംഭീരമായ ആർട്ട് മ്യൂസിയം. ശംഖുമുഖം ആർട്ട് മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് കഴിഞ്ഞെത്തുന്ന രാജാവിന്റെ വിശ്രമകേന്ദ്രമായിരുന്നു തെക്കേ കൊട്ടാരം. പിന്നീട് വർഷങ്ങളോളം സ്വകാര്യ വ്യക്തിയുടെ കീഴിലെ ബിയർ പാർലറായി. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സർക്കാർ തിരികെപിടിച്ച തെക്കേ കൊട്ടാരം ഇനി കലയുടെ കൊട്ടാരമാണ്.
പ്രശസ്ത മറാഠി ചിത്രകാരൻ സുധീർ പട്വർദ്ധനും കാനായി കുഞ്ഞിരാമനും ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിത്ഥികളാകും. ഒമ്പത് മലയാളി ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് ശംഖുമുഖം ആർട്ട് മ്യൂസിയത്തിൽ ആദ്യ പ്രദർശനത്തിനെത്തുന്നത്. പോയ കാലത്തേക്കുള്ള തിരനോട്ടവും മായലോകത്തെ കാഴ്ചകളുമായി 39 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.
