Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസിനെ തിരുത്തുകയാണ് എന്റെ നിയോ​ഗം: പ്രചരണത്തിൽ മോദി‌

കോൺ​ഗ്രസ് നേതാക്കളുടെ വീക്ഷണമില്ലായ്മയും പിടിപ്പുകേടും കാരണമാണ് പ്രശസ്ത സിഖ് ആരാധനാ കേന്ദ്രമായ ​ഗുരുദ്വാര പാകിസ്ഥാനിലായതെന്നും മോദി പറഞ്ഞു. 

correcting congress is my destiny says modi
Author
Rajasthan, First Published Dec 4, 2018, 3:28 PM IST

രാജസ്ഥാൻ: കോൺ​ഗ്രസിന്റെ തെറ്റുകൾ തിരുത്താനാണ് തന്റെ നിയോ​ഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർത്താർപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. കോൺ​ഗ്രസ് നേതാക്കളുടെ വീക്ഷണമില്ലായ്മയും പിടിപ്പുകേടും കാരണമാണ് പ്രശസ്ത സിഖ് ആരാധനാ കേന്ദ്രമായ ​ഗുരുദ്വാര പാകിസ്ഥാനിലായതെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ സിഖ് മതവിശ്വാസികൾക്ക് ​ഗുരുദ്വാര സന്ദർശിക്കാൻ 70 വർഷം കാത്തിരിക്കേണ്ടി വന്നതും അതുകൊണ്ട് തന്നെയാണ്. 

കോൺ​ഗ്രസിന്റെ തെറ്റുകൾ തിരുത്തുക എന്നുളളതാണ് തന്റെ നിയോ​ഗമെന്നും മോദി കൂട്ടിച്ചേർത്തു. ​ഗുരുനാനാക്കിന്റെ പ്രാധാന്യം തിരിച്ചറിയാനുള്ള കഴിവ് കോൺ​​ഗ്രസ് നേതാക്കൾക്കില്ല. അതുപോലെ സിഖ് സമുദായത്തോട് അവർക്ക് ബഹുമാനവുമില്ലെന്ന് മോദി വിമർശിച്ചു. കർത്താർപൂർ ഇടനാഴി നേരത്തെ തന്നെ തുറന്നു കൊടുക്കേണ്ടതായിരുന്നുവെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഹർദീപ് സിം​ഗ് പുരി രം​ഗത്തെത്തിയിരുന്നു. അതിർത്തി നിർണയത്തിന്റെ അപാകത മൂലമാണ് ​ഗുരുദ്വാര പാകിസ്ഥാനിലായതെന്നും ഹർദീപ് സിം​ഗ് പുരി വ്യക്തമാക്കിയിരുന്നു. 

പതിനാറാം നൂറ്റാണ്ടിലാണ് ​ഗുരുദ്വാര നിർമ്മിച്ചത്. പാക് അതിർത്തിയിയെ രവി നദിയുടെ തീരത്താണ് ഈ ആരാധനാലയം സ്ഥിതി ചെയ്യുന്നത്. സിഖ് മതസ്ഥരുടെ ​ഗുരുവായ ​ഗുരുനാനാക്ക് പതിനെട്ട് വർഷത്തോളം ചെലവഴിച്ച ​ഗുരുദ്വാര പരിപാവനമായി കണക്കാക്കുന്ന ഇടം കൂടിയാണ്. 

Follow Us:
Download App:
  • android
  • ios