തൃശൂര്‍ : മണ്ണുത്തിയില്‍ 5 ലക്ഷം രൂപയുടെ കള്ളനോട്ടുമായി 4 സേലം സ്വദേശികള്‍ പിടിയില്‍.കേരളത്തില്‍ വിതരണത്തിനായി നോട്ടുകള്‍ എത്തിക്കുന്നതിനിടെയാണ് പിടിയിലായത്.പ്രതികളുടെ സേലത്തെ വീട്ടില്‍ കള്ളനോട്ട് അടിക്കുന്നതിന് വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് പൊലീസ് പരിശോധനയില് വ്യക്തമാ

സേലം സ്വദേശി മുരുകേശൻ,ഭാര്യ നിര്‍മ്മല,വെങ്കിടാചലം,വിഗ്നേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.പിടികൂടുമ്പോള്‍ ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നത് 2000ത്തിന്‍റെയും 500ന്‍റെയും കള്ളനോട്ടുകളാണ്.ഒരേ സീരിയല്‍ നമ്പറില്‍ പെട്ട നോട്ടുകളാണ് ഇവരുടെ വാഹനത്തില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്.കള്ളനോട്ടെന്ന് പെട്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്.

തുടര്‍ന്ന് സേലത്തെ ഇവരുടെ വീട്ടില്‍ പൊലീസെത്തി.കഴിഞ്ഞ നാലു മാസമായി ഇവര്‍ കള്ളനോട്ട് നിര്‍മ്മാണത്തില്‍ ഏര്പ്പെട്ടിരിക്കുകയാണെന്നാണ് പൊലീസിൻറെ നിഗമനം.വീട്ടില്‍ നിന്ന് കള്ളനോട്ട് അടിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ കണ്ടെത്തി.

കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും.സംസ്ഥാനത്ത് വിതരണം ചെയ്യുന്നതിന് എത്തിച്ച കള്ളനോട്ടുകളാണോയെന്നാണ് പ്രാധാനമായും പരിശോധിക്കുന്നത്.ഇവര്‍ക്കു പിന്നില്‍ വലിയൊരു സംഘം പ്രവര്ഡത്തികകുന്നതായും സംശയമുണ്ട്.