. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ സതീഷ് ബിനോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ സ്വക്വാഡ് പരിശോധന നടത്തിയത്. ഇവര്‍ വീണ്ടും കഞ്ചാവ് വില്‍പ്പന നടത്തുന്നതായായിരുന്നു വിവരം.
തമിഴ്‌നാട്ടില്‍ നിന്നുമാണ് കഞ്ചാവ് കടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മധുര-പുനലൂര്‍ പാസഞ്ചറില്‍ രാത്രിയെത്തി, കൊട്ടാരക്കരയില്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന. സ്‌കൂള്‍ കുട്ടികളാണ് ഇവരുടെ പ്രധാന ഇരകളെന്നും പൊലീസ് പറഞ്ഞു.
നിരവധി വാഹനമോഷണക്കേസുകളില്‍ പ്രതിയാണ് രാമചന്ദ്രന്‍. ഭാര്യ സന്‍സയുടെ പേരിലും നിരവധി കേസുകളുണ്ട് .ഇവരുടെ പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം
