കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെയും രക്ഷപെടാൻ സഹായിച്ച ഭാര്യയെയും പിടികൂടി.

കൊല്ലം: കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെയും രക്ഷപെടാൻ സഹായിച്ച ഭാര്യയെയും പിടികൂടി. തമിഴ്നാട് ധർമ്മപുരിക്ക് സമീപം തോപ്പൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ചൊവ്വാഴ്ചയാണ് കരുതൽ തങ്കലിലാക്കാൻ കിളികൊല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്ത കല്ലുംതാഴം സ്വദേശി അജു മൻസൂർ സ്റ്റേഷനിൽ രക്ഷപ്പെട്ടത്. സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയ പ്രതി പുറത്ത് സ്കൂട്ടറിൽ കാത്തു നിന്ന ഭാര്യ‌ ബിൻഷക്കൊപ്പം രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News