കോട്ടയം: പുതുവത്സരാഘോഷത്തിനിടെ മദ്യലഹരിയില്‍ ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ദണ്ഡിഗല്‍ ദേശീയപാതയിലെ പെരുവന്താനം ജംഗ്ഷനിലാണ് സംഭവം നടന്നത്.
കുട്ടിക്കാനത്തു നിന്നും ബൈക്കില്‍ വരികയായിരുന്ന ദമ്പതികളെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുണ്ടക്കയം ചിറ്റടി പുല്ലാട്ട് വീട്ടില്‍ പ്രമോദ്(28)നും ഭാര്യയ്ക്കുമാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ പെരുവന്താനം സ്വദേശികളായ ഷാജി, ഷാഹിദ്, സിനാജ്, അല്‍ത്താഫ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റാതായി വിവരം ലഭിച്ചിരുന്നുവെങ്കിലും അന്വേഷണത്തില്‍ ഇവരെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.
