Asianet News MalayalamAsianet News Malayalam

ദമ്പതികളെ മൂത്രം കുടിപ്പിച്ച് ബന്ധുക്കൾ

പ്രണയ വിവാഹം ചെയ്തതിന് മകളെയും ഭർത്താവിനെയും നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു കുടുംബം. കുടുംബത്തിന്‍റെ പേര് കളങ്കപ്പെടുത്തി എന്നാരോപിച്ചാണ് മൂത്രം കുടിപ്പിച്ചത്. 

couple beaten forced to drink urine
Author
Madhya Pradesh, First Published Aug 1, 2018, 3:37 PM IST

ഹര്‍ദാസ്പൂര്‍: പ്രണയ വിവാഹം ചെയ്തതിന് മകളെയും ഭർത്താവിനെയും നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു കുടുംബം. കുടുംബത്തിന്‍റെ പേര് കളങ്കപ്പെടുത്തി എന്നാരോപിച്ചാണ് മൂത്രം കുടിപ്പിച്ചത്. മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിലെ ഹർദാസ്പൂർ എന്ന ഗ്രാമത്തിലാണ് സംഭവം.ദമ്പതികളെ മർദ്ദിച്ച് അവശരാക്കിയ ശേഷം പെൺകുട്ടിയുടെ ബന്ധുക്കൾ മൂത്രം കുടിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മെയ് മാസത്തിലാണ് മതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ച് പത്തൊന്‍പതുകാരിയായ പെൺകുട്ടിയെ ഇരുപത്തൊന്നുകാരൻ വിവാഹം കഴിച്ചത്. ഇരുവരും ഒരേ ഗ്രാമത്തിലുള്ളവരാണ്. വിവാഹത്തിന് ശേഷം ഗ്രാമ പഞ്ചായത്ത് വിളിച്ച് കുട്ടി പെൺകുട്ടിയുടെ കുടുംബത്തിന് യുവാവ് 70,000 രൂപ നൽകണമെന്ന് വിധിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. ശേഷം ദമ്പതികൾ ഗുജറാത്തിൽ ജോലിക്കായി  പോകുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഗ്രാമത്തിലെത്തിയ ഇരുവരും അമ്മാവന്‍റെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ  പെൺകുട്ടികളുടെ ബന്ധുക്കൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും  അവിടെ നിന്നും കൂട്ടികൊണ്ട് പോകുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ മുടി മുറിക്കുകയും യുവാവിനെ കെട്ടിയിട്ട് മർദ്ദിക്കുകയും ചെയ്തതായി അംബുവ പൊലീസ് സ്റ്റേഷൻ മേധവി വികാസ് കാപിസ് പറഞ്ഞു. ഇതിന് ശേഷം ഇവരെ മൂത്രം കുടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബത്തിന്‍റെ പേരിന് കളങ്കം വരുത്തിയതിന്‍റെ പ്രതികാരമായാണ് ഇങ്ങനെ ചെയ്തതെന്നാണ് പെൺകുട്ടിയോട് കുടുംബം പറഞ്ഞത്. സംഭവത്തിൽ പെൺകുട്ടിയും യുവാവും പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ അച്ഛനും രണ്ട് അമ്മാവന്മാർക്കും മറ്റു മൂന്നുപേർക്കുമെതിരെ കേസെടുത്തു. രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios