ഹോങ്കോങ്ങ്: വീടിനു തീ പിടിച്ചപ്പോള്‍ അതിനു മുമ്പില്‍ നിന്നു സെല്‍ഫി എടുത്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ദമ്പതികളാണ് ഇപ്പോള്‍ ചര്‍ച്ചവിഷയം. വീടിനു തീ പിടിച്ചപ്പോള്‍ അയല്‍ക്കാരുടെ സഹായത്തോടെ ഇവര്‍ തീയണച്ചു. തുടര്‍ന്നായിരുന്നു കരിപിടിച്ച ചുവരുകള്‍ക്കും വീട്ടുപകാരണങ്ങള്‍ക്കും ഇടയില്‍ നിന്നു ദമ്പതികള്‍ ചിരിച്ചു കൊണ്ടു സെല്‍ഫി എടുത്തത്. ഈ തണുപ്പുകാലത്ത് ഇത്തരം അപകടങ്ങള്‍ കരുതിയിരിക്കുക. 

ജീവിതത്തില്‍ ഏതു പ്രതിസന്ധിയേയും ചിരിച്ചു കൊണ്ടു നേരിടുക. എന്ന തലക്കെട്ടോടെയായിരുന്നു ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ദമ്പതികളുടെ ചിത്രങ്ങളെ അനുകുലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്ത് എത്തി. 

എന്നാല്‍ ഈ കാര്യം ആരും അത്ര വലിയ പ്രശ്‌നമായി എടുക്കേണ്ട ആവശ്യം ഇല്ല എന്നും സമൂഹത്തിന് വ്യത്യസ്ഥമായ രീതിയില്‍ ഒരു സന്ദേശം നല്‍കാന്‍ മാത്രമേ ഉദ്ദേശിച്ചുള്ളു എന്നും ഇവര്‍ പറയുന്നു.