കൊല്ലം: അയല്‍ക്കാരനെ വെട്ടിക്കൊന്ന ശേഷം ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം നടന്നത്. വിജയന്‍ ഭാര്യ ഇന്ദിര എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ അല്‍വാസിയായ ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.