Asianet News MalayalamAsianet News Malayalam

ആൺകുഞ്ഞ് കുടുംബത്തിന് ദോഷമെന്ന് ജോത്സ്യൻ; കുട്ടിയെ മാറ്റി തരണമെന്ന് ആവശ്യപ്പെട്ട്​ രക്ഷിതാക്കൾ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടംബത്തിൽ നിന്നോ, അവിവാഹിതരായ അമ്മമാരിൽ നിന്നോ, അല്ലെങ്കിൽ പെൺകുട്ടിക വേണമെന്ന് ആഗ്രഹിക്കാത്തവരിൽനിന്നോ മാത്രമേ ശിശു ക്ഷേമ കമ്മിറ്റി കുട്ടികളെ ഏറ്റെടുക്കുകയുള്ളൂ. എന്നാൽ ആദ്യമായാണ് 
ഒരു സമ്പന്ന കുടുംബം കുട്ടിയെ മാറ്റുന്നതിനായി കമ്മിറ്റിയെ സമീപിക്കുന്നതെന്ന് കുമാർ വ്യക്തമാക്കി. 

couple gives up newborn boy in want for girl child
Author
Jharkhand, First Published Dec 22, 2018, 8:23 PM IST

റാഞ്ചി:‌ പിറന്ന ആൺകുഞ്ഞ് കുടുംബത്തിന് ദോഷം ചെയ്യുമെന്ന ജോത്സ്യന്റെ വാക്ക് കേട്ട് കുട്ടിയെ മാറ്റി തരാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾ. ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളാണ് ആൺകുട്ടിയെ മാറ്റി പെൺകുട്ടിയെ തരണമെന്ന് ആവശ്യപ്പെട്ട് ശിശു ക്ഷേമ കമ്മിറ്റിയെ സമീപിച്ചത്. 
അതേസമയം ദമ്പതികളുടെ ആവശ്യം തള്ളുകയായിരുന്നുവെന്ന് ശിശു ക്ഷേമ കമ്മിറ്റി അം​ഗം ശ്രീകാന്ത് കുമാർ വ്യക്തമാക്കി.    

എന്നാൽ ദമ്പതികളെ കൗൺസിലിങ്ങിന് വിധേയരാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അടുത്തിടെ മരിച്ച ബന്ധുവിന്റെ പുനര്‍ജ്ജന്മമായി ഒരു പെൺകുഞ്ഞ് ജനിക്കണമെന്നായിരുന്നു ദമ്പതികൾ ആ​ഗ്രഹിച്ചിരുന്നത്. ഇതുകൂടാതെ ജനിച്ച ആൺകുഞ്ഞ് കുടുംബത്തിന് ദോഷകരമാണെന്ന് ജോത്സ്യൻ പറഞ്ഞിരുന്നതായും അതുകൊണ്ടാണ് കുഞ്ഞിനെ മാറ്റുന്നതെന്നും ദമ്പതികൾ പറഞ്ഞതായി കമ്മിറ്റി വ്യക്തമാക്കി. 

തുടർന്ന് അന്ധവിശ്വാസികളായ കുടുംബത്തോടൊപ്പം കുട്ടിയെ പറഞ്ഞയക്കാൻ കഴിയില്ലെന്ന് അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടംബത്തിൽ നിന്നോ, അവിവാഹിതരായ അമ്മമാരിൽ നിന്നോ, അല്ലെങ്കിൽ പെൺകുട്ടിക വേണമെന്ന് ആഗ്രഹിക്കാത്തവരിൽനിന്നോ മാത്രമേ ശിശു ക്ഷേമ കമ്മിറ്റി കുട്ടികളെ ഏറ്റെടുക്കുകയുള്ളൂ. എന്നാൽ ആദ്യമായാണ് 
ഒരു സമ്പന്ന കുടുംബം കുട്ടിയെ മാറ്റുന്നതിനായി കമ്മിറ്റിയെ സമീപിക്കുന്നതെന്ന് കുമാർ വ്യക്തമാക്കി. 

അതേസമയം പ്രസവിച്ചതുമുതൽ കുഞ്ഞിന്റെ അമ്മ അവരവുടെ വീട്ടിൽ തന്നെയാണ്. കുഞ്ഞിനെ മാറ്റി കിട്ടുന്നതുവരെ വീട്ടിലേക്ക് വരാൻ പാടില്ലെന്ന് ഭർതൃ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്ന് കുഞ്ഞിന്റെ അമ്മ കമ്മിറ്റിയോട് പറഞ്ഞതായി കുമാർ പറഞ്ഞു. കമ്മിറ്റിയുടെ സംരക്ഷണയിൽ കഴിയുന്ന കുട്ടിയെ 60 ദിവസത്തിനുള്ളിൽ രക്ഷിതാക്കൾക്ക് തിരികെ കൂട്ടികൊണ്ടു പോകാവുന്നതാണ്. അതിന് അവർ തയ്യാറല്ലെങ്കിൽ കുട്ടിയെ നിയമപരമായി ദത്തെടുക്കാൻ മറ്റുള്ളവർക്ക് അനുവാദം നൽകുന്നതായിരിക്കുമെന്നും കുമാർ കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios