പല്ലാരിമംഗലം തിരുവമ്പാടി വീട്ടില്‍ സുധീഷിനെ (39) ആലപ്പുഴ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.
ആലപ്പുഴ: മാവേലിക്കര തെക്കേക്കര പല്ലാരിമംഗലത്ത് ദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി, പല്ലാരിമംഗലം തിരുവമ്പാടി വീട്ടില് സുധീഷിനെ (39) ആലപ്പുഴ സെഷന്സ് കോടതി റിമാന്ഡ് ചെയ്തു. തിങ്കളാഴ്ച പകല് 2.45 നായിരുന്നു സംഭവം. പല്ലാരിമംഗലം കിഴക്ക് ദേവു ഭവനത്തില് ബിജു (43), ശശികല(36) എന്നിവരെയാണ് അയല്വാസിയായ സുധീഷ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
വലിയ വാഹനങ്ങള്ക്കുപയോഗിക്കുന്ന ജാക്കി ലിവര് പോലുള്ള ഇരുമ്പുകമ്പിയും ഇഷ്ടികയുമാണ് കൊലപാതകത്തിനായി പ്രതി ഉപയോഗിച്ചത്. ഇരുവരുടെയും തലയ്ക്കും നെഞ്ചിനുമേറ്റ മാരകമായ അടിയും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമായത്. ഇരുവരുടെയും ശരീരത്തില് വിവിധ ഇടങ്ങളിലായി ഇരുപതിലേറെ മുറിവുകള് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു
