മോഷണം തടയാനുള്ള ശ്രമത്തിനിടയില്‍ നടന്ന കൊലപാതകം എന്നാണ് വിലയിരുത്തല്‍. ദേഹമാസകലൂം മുറിവുകളുമായി വീട്ടിനുള്ളില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. വീടിന്‍റെ ഓട് നീക്കിയിട്ടിരുന്നു. അതില്‍ നിന്നും ഒരു കയര്‍ ഉള്ളിലേക്ക് തൂങ്ങിക്കിടന്നിരുന്നു.
രണ്ടു മക്കള്‍ വിദേശത്ത് ആയിരുന്നതിനാല്‍ ഇരുവരും വീട്ടില്‍ തനിച്ച് താമസിച്ചു വരികയായിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. എ ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
