കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതിയായ സുനില്‍കുമാറിന്‍റെ ജാമ്യാപേക്ഷയുടെ വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകൻ ബി എ ആളൂരിനെ കോടതി ശാസിച്ചു. കോടതിയിൽ നടക്കാത്ത കാര്യം പറയരുതെന്നായിരുന്നു ശാസന. കഴിഞ്ഞ ദിവസങ്ങളിൽ കേസ് മാറ്റിവച്ചത് മജിസ്‌ട്രേട്ടിന്റെയും പ്രോസിക്യുഷന്റെയും അസൗകര്യം പരിഗണിച്ചാണെന്ന ആളൂരിന്റെ വാദത്തെയാണ് കോടതി വിമർശിച്ചത്.
കേസില്‍ നാളെയും വാദം തുടരും. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ കുടുതൽ പേർ കുടുങ്ങുമെന്ന് മുഖ്യപ്രതി സുനിൽകുമാർ പ്രതികരിച്ചു. ബൈക്ക് മോഷണ കേസില്‍ ചേർത്തല കോടതിയിലെത്തിച്ചപ്പോയായിരുന്നു സുനിലിന്റെ പ്രതികരണം.
