ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോടതിയില്‍ നിന്നും തിരിച്ചടി. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി നൽകിയ മാനനഷ്ടക്കേസിലെ തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കെജരിവാള്‍ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി.
1999 മുതൽ 2013വരെ ഡൽഹി ക്രിക്കറ്റ് അസോസിയേഷനിൽ പ്രസിഡൻറ് സ്ഥാനം വഹിച്ചിരുന്ന ജയ്റ്റ്ലി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം.
കെജ്രിവാളിന്റെ ആരോപണം നിഷേധിച്ച അരുൺ ജയ്റ്റ്ലി ഡൽഹി മുഖ്യമന്ത്രിക്ക് പുറമെ ആം ആദ്മി നേതാക്കളായ അശുതോഷ്, കുമാർ വിശ്വാസ്, സഞ്ജയ്സിങ്, രാഘവ്ഛദ്ദ, ദീപക് ബാജ്പെയ് എന്നിവർക്കെതിരെ 10 കോടി രൂപ ആവശ്യപ്പെട്ട് കഴിഞ്ഞ കഴിഞ്ഞ വർഷമാണ് സിവിൽ- ക്രിമിനൽ കേസുകൾ ഫയൽ ചെയ്തത്.
