കൊച്ചി: പൊലീസ് മേധാവിയായിരുന്ന ടി.പി സെൻകുമാറിനെതിരായ നീക്കത്തില്‍ സര്‍ക്കാറിന് തിരിച്ചടി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് സെന്‍കുമാറിനെ പരിഗണിക്കരുതെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളി. കേന്ദ്ര സര്‍ക്കാറിന് സെൻകുമാറിനെ അ‍ഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് പരിഗണിക്കാം. ഇക്കാര്യത്തില്‍ സംസ്ഥാന സർക്കാരിന്റെ വിയോജിപ്പ് ഉള്ളത് കൊണ്ട് മാത്രം ലിസ്റ്റ് അസാധുവാകുന്നില്ല. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമനവുമായി കേന്ദ്ര സര്‍ക്കാറിന് മുന്നോട്ട് പോകാമെന്നും സെലക്ഷൻ കമ്മിറ്റി ശുപാർശയിൽ കേന്ദ്രം എത്രയും വേഗം നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമന നടപടിയുമായി കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകാനും ഹൈക്കോടതി അനുവാദം നല്‍കിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും .