തിരുവനന്തപുരം: സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പൊലീസിന് തിരുവനന്തപുരം പോക്‌സോ കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വാമി ഗംഗേശാനന്ദയെ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരാക്കാത്തതിനാണ് വിമര്‍ശനം. സ്വാമി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

സ്വാമിയെ കസ്റ്റഡില്‍ വിട്ടുതരണമെന്ന് പൊലീസിന്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ഒരേ സമയം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുകയും സ്വാമിയെ കോടതിയില്‍ ഹാജരാക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. 
സ്വാമിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജാരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.