കൊല്ലം: വാർത്താവിലക്കുമായി ബന്ധപ്പെട്ട ഒരു പരാതിയും പരിഗണിക്കില്ലെന്നു കരുനാഗപ്പള്ളി സബ് കോടതി. രാഹുൽ കൃഷ്ണയുടെയും പത്രപ്രവര്‍ത്തക യൂണിയന്റെയും പരാതിയില്‍ ഇടപെടില്ലെന്നും കോടതി വിശദമാക്കി. നിലവിലെ വിധിയില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കൊപ്പം ദുബായിൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണം നേരിടുന്ന ചവറ എംഎൽഎ എൻ.വിജയൻപിള്ളയുടെ മകൻ വി.ശ്രീജിത്തിനെ സംബന്ധിച്ച വാർത്തകൾക്കു കരുനാഗപ്പള്ളി സബ്കോടതി വിലക്കേർപ്പെടുത്തിയ ഉത്തരവു ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണു പരാതികളിൽ ഇടപെടാനില്ലെന്നു സബ് കോടതി വ്യക്തമാക്കിയത്.
