കൊ​ച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന്‍റെ റിമാന്‍റ് കാലവധി അങ്കമാലി കോടതി നീട്ടി. ഓഗസ്റ്റ് എട്ട് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അ​​​ങ്ക​​​മാ​​​ലി മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​യുടെതാണ് നടപടി. ഇന്ന് നേരിട്ട് ഹാജറാകാതെ ദിലീപിനെ സ്കൈപ്പ് വഴിയാണ് ഹാജറാക്കിയത്. ഇന്നലെ ദിലീപിന്‍റെ ജാമ്യഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.

14 ദിവസത്തേക്കാണ് റിമാന്‍റ് കാലവധി നീട്ടിയിരിക്കുന്നത്. സുരക്ഷ പ്രശ്നങ്ങളുടെ പേരില്‍ ദിലീപിനെ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഹാജറാക്കുവാന്‍ ഇന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെടുകയാണ്. ഇത് കോടതി അംഗീകരിച്ചു.