2 ജി കേസ് പ്രതികളെ വെറുതെ വിട്ടെന്ന് എ രാജയുടെ അഭിഭാഷകന്‍. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. എ രാജയടക്കമുള്ള എല്ലാ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ണ്ടാം യുപിഎ സർക്കാരിനെ അഴിമതി ആരോപണത്തിൽ മുക്കിയ ടുജി സ്പെക്ട്രം കേസിലാണ് സിബിഐ പ്രത്യേക കോടതിയുടെ വിധി. ടു.ജി ലൈസന്‍സ് അനുവദിച്ചതിൽ 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു സി.എ.ജിയുടെ കണ്ടെത്തല്‍.