ഭാര്യയെ മാനഭംഗപ്പെടുത്തിയ പോലീസുകാരനെ വെറുതേ വിട്ടു
ദുബായ്: മാനഭംഗക്കേസില്‍ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥനെ കോടതി വെറുതെ വിട്ടു. പ്രാദേശിക വിമാന ജോലിക്കാരിയാണ് ജിസിസി പൗരയായ പരാതിക്കാരി. വിവാഹ വിഷയം സംസാരിക്കാന്‍ വിളിച്ച് വരുത്തി മാനഭംഗപ്പെടുത്തുകയായിരുന്നെന്നാണ് ആരോപണം. കുറ്റാരോപിതന്‍ സമാനമായ കുറ്റങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ നേരത്തെ ചെയ്തിട്ടുണ്ടെന്നും ആരോപണം ഉണ്ടായിരുന്നു. ഇത് തെളിയിക്കപ്പെടുകയും ചെയ്തതോടെ കോടതി ഇയാള്‍ക്ക് ആറുമാസം തടവ് ശിക്ഷിക്കുകയായിരുന്നു.
തടവ് വിധി പ്രഖ്യാപിച്ചതോടയാണ് പരാതിക്കാരി തന്റെ ഭാര്യയാണെന്ന് ഇയാള്‍ അവകാശവാദമുയര്‍ത്തിയത്. ഇസ്ലാം നിയമ പ്രകാരം ഇയാള്‍ പരാതിക്കാരിയെ ഭാര്യയാക്കിയെന്ന് തെളിയിക്കാന്‍ ഇയാള്‍ക്ക് സാധിച്ചതോടെയാണ് കോടതി ഇയാളെ വെറുതെ വിട്ടത്. പരാതിക്കാരിയെ വിവാഹം ചെയ്യാന്‍ വീട്ടുകാരുടെ അനുവാദം പ്രതി തേടിയെന്നും ഈ വിവരം ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് രേഖകൾ ഒന്നും തയാറാക്കിയിട്ടില്ല. ഇത് പിന്നീട് ചെയ്യാമെന്നാണ് കരുതിയതെന്നും കോടതിയിൽ പറഞ്ഞു.
പ്രതിയെ ശിക്ഷയിൽ നിന്നും മോചിപ്പിക്കുകയും ഇയാൾക്കെതിരെ ചുമത്തിയ പീഡനക്കുറ്റം മാറ്റി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ എർപ്പെട്ടുവെന്നാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. വാദം അംഗീകരിച്ച മേൽക്കോടതി യുവാവിന്റെ കുറ്റവിമുക്തനാക്കുകയും ഇയാൾക്കെതിരെ ചുമത്തിയ കേസ് തീര്‍പ്പാക്കുകയായിരുന്നു.
