തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള സ്വാമി ഗാംഗേശാനന്ദയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വാമിക്ക് വിദഗ്ദ്ധ ചികിത്സ നല്‍കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കോടതിയെ ധരിപ്പിച്ചു.
പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി, തുടര്‍ന്ന് ജാമ്യം നിഷേധിച്ചു. വിദഗ്ദ്ധ ചികിത്സ ആവശ്യമെങ്കില്‍ വിചാരണാ കോടതിയെ സമീപിക്കാമെന്നും ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി മജിസ്റ്റ്റേറ്റിനു മുന്നില്‍ വെച്ച് നല്‍കിയ രഹസ്യമൊഴിയും പരാതിയിലെ മൊഴിയും നിലനില്‍ക്കുന്നതിനാല്‍ സ്വാമിക്കനുകൂലമായി പെണ്കുട്ടി ഹൈ കോടതിയില്‍ സമര്‍പ്പിച്ച സ ത്യവാങ്‌മൂലം ഈ ഘട്ടത്തില്‍ പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
