നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു

First Published 28, Mar 2018, 3:23 PM IST
court on dileep attack visuals
Highlights
  • എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് ഏപ്രില്‍ 11ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി സീല്‍ ചെയ്ത കവറില്‍ ആയിരുന്നില്ല അതുകൊണ്ടുതന്നെ അതില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നും ദിലീപ് ഹൈക്കോടതിയില്‍ സൂചിപ്പിച്ചു.

പൊലീസിന്‍റെ കൈവശം ആവശ്യത്തില്‍ അധികം കോപ്പികള്‍ ഉണ്ടെന്നും ദിലീപ് കോടതിയിയില്‍ അറിയിച്ചു. അതേസമയം കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതി ഭാഗത്തിന് നല്‍കാനാവുമെന്ന പട്ടിക പ്രോസിക്യൂഷന്‍ നല്‍കണമെന്ന് കോടതി പറഞ്ഞു. 

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് ഏപ്രില്‍ 11ന് പരിഗണിക്കും. സുനില്‍, മാര്‍ട്ടിന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലും കോടതി 11ന് ഉത്തരവ് പറയും. 

 

loader