ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട് മലപ്പുറം കളക്ടര്‍ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളം ഒഴുക്കിക്കളയാന്‍ ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്‍റെതാണ് ഉത്തരവ്. മലപ്പുറം കളക്ടര്‍ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. 

മലപ്പുറം ജില്ലാ കളക്ടര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണം. മേല്‍നോട്ടത്തിനായി കളക്ടർ നിയോഗിക്കുന്ന സാങ്കേതിക വിദഗ്ധരെ ചുമതലപ്പെടുത്തണം എന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. മഴക്കാല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഉരുള്‍ പൊട്ടലിന് ഭീഷണി ഉള്ളതിനാല്‍ തടയണ പൊളിച്ച് വെള്ളം ഒഴുക്കിക്കളയണമെന്ന് ചൂണ്ടിക്കാട്ടി എം.പി. വിനോദ് സ‍മർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തടയണ പ്രദേശവാസികള്‍ക്ക് ഭീഷണിയാണെന്നും പൊളിക്കണമെന്നും മലപ്പുറം ജില്ലാ കളക്ടര്‍ കോടതിയില്‍ നിലപാട് എടുത്തിരുന്നു